Loader

കബാലി ഖീർ (Kabali Kheer)

By : | 2 Comments | On : September 11, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

കബാലി ഖീർ.

ഈസ്റ്റേൺ മലയാള പാചകം ഓണക്കലവറ 2016 പാചക മത്സരം
മത്സരാർത്ഥി:- മുർഷിദ മുജീബ്

ഓണ മത്സരത്തിന് നമ്മൾ റോവൻസേഴ്സ് ബാച്ച് കോളേജിലുൺടാക്കിയതാ.

ചേരുവകൾ
കാരറ്റ് 150ഗ്രാം
ചേന 100. gm
ബീറ്റ്റൂട്ട് 150gm
കുമ്പളം 50. gm (Ash guard)
ചുരയ്ക്ക 50. gm (Lochie)
കോവക്ക 100. gm (Ivy guard)
ശർക്കര 750gm
നാളികേരം 3
ചൊവ്വരി 100gm
അണ്ടി പരിപ്പ്,മുന്തിരി 50gm
നെയ്യ് 250gm
കോവക്ക ഒഴികെയുള്ളവ വേവിച്ച് വെക്കുക.ചൂടായ ഉരുളിയിൽ നെയ്യ് ഒഴിച്ച് കോവക്ക വഴറ്റുക.ശേഷം വേവിച്ച പച്ചക്കറികളും.നന്നായി വഴന്നതിനു ശേഷം (നേരത്തെ തയ്യാറാക്കി വെച്ച) ശർക്കര പാനി ചേർക്കാം. (കുതിർത്തിയതിനു ശേഷം വേവിച്ചു വെച്ച) ചൊവ്വരി ചേർക്കാം.ശേഷം തേങ്ങയുടെ മൂന്നാം പാൽ ചേർത്ത് നന്നായി വേവിക്കണം.തിള വന്നാൽ രണ്ടാം പാലും ചേർക്കാം.തിളച്ച് കുറുകിയാൽ ഒന്നാം പാലും ചേർത്ത് വാങ്ങി വെക്കാം.നെയ്യിൽ വറുത്ത അണ്ടി പരിപ്പും മുന്തിരിയും വെച്ചലന്കരിക്കാം.
(EMPOK #50)

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (2)

    1. posted by Sujith Ps on September 10, 2016

      Nice

        Reply
    2. posted by Rebina Shanu on September 10, 2016

      Super

        Reply

    Leave a Reply

    Your email address will not be published.