Loader

മക്രോണി കേക്ക് (Macaroni Cake)

By : | 0 Comments | On : October 9, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

മക്രോണി കേക്ക്

തയ്യാറാക്കിയത്:- ഉമ്മുള്‍ ഫിസാന്‍

മക്രോണി-250 g
ചിക്കന്‍ എല്ലില്ലാതെ – 250 g
മുട്ട- 10 എണ്ണം

1.വലിയ ഉള്ളി – 4 എണ്ണം
പച്ചമുളക് – 4 എണ്ണം
ഇഞ്ചി
വേപ്പില
മല്ലി ഇല
കുരുമുളക് പൊടി- 1 ടീസ്പൂണ്‍
ഉപ്പ് _ ആവശ്യത്തിന്
മക്രോണി മഞ്ഞള്‍പ്പൊടിയിട്ട് കുറച്ച് വെള്ളത്തില്‍ വേവിക്കുക.
വെന്ത് കഴിഞ്ഞാല്‍ വെളളം ഒഴിവാക്കുക.
വെളിച്ചെണ്ണയില്‍ ഒന്നാമത്തെ ചേരുവകളെല്ലാം നന്നായി വഴറ്റുക. കുരുമുളക് പൊടി ചേര്‍ക്കുക.
ചിക്കന്‍മഞ്ഞള്‍പ്പൊടിയും ഉപ്പും ഇട്ട് വേവിച്ച് പൊരിച്ചെടുക്കുക. ചൂടാറിയ ശേഷം ചിക്കന്‍ മിക്സിയില്‍ ഇട്ട് ചെറുതായൊന്ന് പൊടിച്ചെടുക്കുക.
വഴറ്റിയ മസാല കൂട്ടിലേക്കിട്ട് മിക്സ് ചെയ്ത് വെക്കുക.
മുട്ടയില്‍ ഉപ്പിട്ട് മിക്സ് ചെയ്ത് വെക്കുക.
മസാലക്കൂട്ട് ചൂടാറിയ ശേഷം മക്രോണിയും മുട്ടയും നന്നായി മിക്സ് ചെയ്യുക.
കുക്കറില്‍ നെയൊഴിച്ച് അതിലേക്ക് ഒഴിക്കുക. വെയ്റ്റ് വെക്കരുത്.
അടികരിയാതിരിക്കാന്‍ കുക്കറി നടിയില്‍ തട്ട് വെക്കണം .
ഒന്നര മണിക്കൂര്‍ ടൈം വേണം കേക്ക് റെഡിയാവാന്‍

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.