ചെമ്മീന്‍ മുരിങ്ങകായ കറി (Prawns Drumstick Curry)
ചെമ്മീന്‍ മുരിങ്ങകായ കറി:-
തയ്യാറാക്കിയത്:- നേഹ മോൾ
ചേരുവകള്‍
*************
ചെമ്മീന്‍-250gm
മുരിങ്ങകായ-2എണ്ണം
മാങ്ങ-1(പുളിക്കനുസരിച്ച്)
തേങ്ങ-1എണ്ണം
തക്കാളി-1″
പച്ചമുളക്-4എണ്ണം
ഇഞ്ചി-ചെറിയ കഷ്ണം
മുളക്പൊടി-3tsp
മല്ലിപൊടി-2tsp
മഞ്ഞള്‍പൊടി-1/2tsp
ഉപ്പ്-ആവശ്യത്തിന്
ചെറിയഉള്ളി-5എണ്ണം
വെളിച്ചെണ്ണ-ആവശ്യത്തിന്
കറിവേപ്പില-2തണ്ട്
തയ്യാറാക്കുന്നവിധം
********************
ചെമ്മീന്‍ clean ചെയ്തു വെക്കുക
തേങ്ങ ഒന്നാം പാല്‍,രണ്ടാം പാല്‍ അടിച്ചെടുത്തു വെക്കുക..
മുരിങ്ങ,മാങ്ങ,തക്കാളി,പച്ചമുളക് അരിഞ്ഞുവെക്കുക..
മുളക്,മല്ലി,മഞ്ഞള്‍ പൊടികള്‍ ചൂടാക്കി വെക്കുക…
മണ്‍ചട്ടിയിലേക്ക്,ചെമ്മീനും അരിഞ്ഞുവെച്ചത് എല്ലാതും,ഇഞ്ചി ചതച്ചതും ഇട്ട്,തേങ്ങയുടെ ഒന്നാം പാല്‍ ഒഴിക്കുക…
രണ്ടാം പാലില്‍ ചൂടാക്കിയ പൊടികള്‍ ചേര്‍ത്ത് അടിച്ച്,മണ്‍കലത്തിലേക്ക് ഒഴിക്കുക…പാകത്തിന് ഉപ്പും,ഒരുതണ്ട് കറിവേപ്പിലയും ചേര്‍ക്കുക…
എല്ലാം ചേര്‍ത്ത് തിളപ്പിക്കുക,തിള വന്നാല്‍ low flamil ആക്കി പകുതി മൂടി വെച്ച് വേവിക്കുക…കറി വറ്റലായാല്‍ gas offചെയ്യാം….
ചെറിയ ഉള്ളി അരിഞ്ഞതും,കറിവേപ്പിലയും ചേര്‍ത്ത് വെളിച്ചെണ്ണയില്‍ മൂപ്പിക്കുക…ഇതിലേക്ക് കുറച്ച് മുളക്പൊടി കൂടി ചേര്‍ത്ത് കറിയിലേക്ക് ഒഴിക്കാം….കറിറെഡി….