സ്പെഷ്യൽ മാമ്പഴ പായസം (Special Mango Payasam)
സ്പെഷ്യൽ മാമ്പഴ പായസം 🙂
തയ്യാറാക്കിയത് : നിഷി കെ ഷിബു
മാങ്ങ – 2 പഴുത്തത്
ചവ്വരി – 50 ഗ്രാം
അവിൽ – 50 ഗ്രാം
പഞ്ചസാര – 250 ഗ്രാം
തേങ്ങാ പാൽ – 1 ലിറ്റർ
ഏലയ്ക്കായ – 4 എണ്ണം
നെയ് – ആവശ്യത്തിന്.
അണ്ടിപ്പരിപ്പ്,കിസ്മിസ് – ആവശ്യത്തിന്.
തയ്യാറാക്കുന്ന വിധം:
ഒരു പാത്രത്തിൽ തേങ്ങയുടെ രണ്ടാം പാൽ പകുതി ഒഴിച്ചു ചവ്വരി വേവിക്കുക. ഉരുളിയിൽ നെയ് ഒഴിച്ചു ആദ്യം അണ്ടി പരിപ്പും കിസ്മിസും വറുത്തു മാറ്റം. ബാക്കി നെയ് ഇൽ അവിൽ ഫ്രൈ ചെയ്ത് എടുക്കാം. ഇനി മാങ്ങ മിക്സിയിൽ അടിച്ചെടുക്കുക. ഈ മാങ്ങ കുറച്ചു നെയ്യിൽ വേവിക്കുക. ഇതിലേക്ക് പഞ്ചസാര ചേർത്തു ഇളയ് ക്കുക. വേവിച്ച ചവ്വരിയും ചേർത്തു കയ്യെടുക്കാതെ ഇളക്കുക. ഇനി ബാക്കി പാൽ കൂടി ചേർക്കാം. ഇതിലേക്ക് അവിലും ഏലക്ക പൊടിച്ചതും ചേര്ത്തു ഇളയ്ക്കാം. ഇനി അണ്ടി പരിപ്പും കിസ്മിസും മുകളിൽ വിതറാം.
ഇത് എന്റെ സ്വന്തം റെസിപ്പി ആണ്. വളരെ രുചികരവും വ്യത്യസ്തവും ഈ പായസം. 🙂
















posted by Abhirami S Nair on August 22, 2016
Adapredamante recipy share cheyuo..?