കൂന്തൽ റോസ്റ്റ് (കണവ) (Squid Roast)
കൂന്തല്‍ റോസ്റ്റ് (കണവ)
~ – ~ – ~ – ~ – ~ – ~ – ~
തയ്യാറാക്കിയത്:- ഷാനി സിയാഫ്
കൂന്തല്‍ വൃത്തിയാക്കി മുളക് പൊടി, കുരുമുളക് പൊടി, നാരങ്ങനീര്, മഞ്ഞള്‍ പൊടി, ഉപ്പ് ചേര്‍ത്ത് അരമണിക്കൂര്‍ വെക്കുക. ശേഷം ഫ്രൈ ചെയ്ത് എടുക്കുക.( fry ചെയ്യുമ്പോള്‍ മൂടിെവക്കുക. പൊട്ടിത്തെറിക്കും.)
ഒരു പാനില്‍ എണ്ണ ഒഴിച്ച് കടുക്, വേപ്പില ഇടുക. കടുക് പൊട്ടിക്കഴിഞ്ഞ് സവാള, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി ഇട്ട് വഴറ്റുക. നല്ലത് പോലെ വഴന്ന് കഴിയുമ്പോള്‍ ഒരു തക്കാളി ചേര്‍ത്ത് വീണ്ടും വഴറ്റുക. തക്കാളിയും വഴന്ന് കഴിയുമ്പോള്‍ മഞ്ഞള്‍ പൊടി, അല്പം മുളക് പൊടി, പെരുംജീരകപൊടി, ഗരം മസ1 ല പൊടി ചേര്‍ത്ത് എണ്ണതെളിയും വരെ വഴറ്റുക. ശേഷംഅല്പം പുളി വെള്ളവും fry ചെയ്ത് വെച്ചിരിക്കുന്ന കൂന്തലും ചേര്‍ത്ത് നല്ലത് പോലെ ഇളക്കി dry ആക്കി എടുക്കുക. അടിപൊളി കൂന്തല്‍ റോസ്റ്റ് റെഡി. എല്ലാരും ഒന്ന് ടേസ്റ്റ് ചെയ്ത് നോക്കിയേ ……