Loader

ചെമ്മീൻ ഉണ്ടപ്പുട്ട് ( prawns dumplings )

By : | 0 Comments | On : May 29, 2018 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



ചെമ്മീൻ ഉണ്ടപ്പുട്ട് ( prawns dumplings )
•••••••••••••••••••••••••••••••••••••••
ഈസ്റ്റേൺ – മലയാള പാചകം റംസാന്‍ ഫുഡ് ഫെസ്റ്റ് – 2018 – #4
തയ്യാറാക്കിയത് :ഫാബിന ഫാബി

ചെമ്മീൻ കൊണ്ടൊരു കിടുക്കൻ ഐറ്റം…രുചിയിൽ കല്ലുമ്മക്കായ നിറച്ചതിനോട് കിടപിടിക്കുന്ന തനി നാടൻ നൊസ്റ്റാൾജിക് പലഹാരം … ഇതുപോലുള്ള അടിപൊളി വീഡിയോകൾക്കായി താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്യുക.. ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത് …. https://www.youtube.com/channel/UCIQ4xf7J30d6qpLDdqKE6zg

•••••••••••••••••••••••••••••••••••••••

വേണ്ട സാധനങ്ങൾ
~~~~~~~~~~~~
1)പൊന്നി അരി – 2 കപ്പ്‌

2)തേങ്ങ ചിരകിയത് – 1 കപ്പ്‌

3) ചെറിയ ഉള്ളി – ഒരു പിടി

4) പെരുംജീരകം – 1 ടീസ്പൂൺ

5) ഉപ്പ് – ആവശ്യത്തിന്

6) അരി പൊടി – ആവശ്യത്തിന്

പൊന്നി അരി കഴുകി തിളച്ച വെള്ളം ഒഴിച്ചു 3 മണിക്കൂർ മൂടി വെക്കുക.. വളരെ കുറച്ചു വെള്ളം matram ഒഴിച്ചു മിക്സിയിൽ തരുതരുപ്പായി അരച്ചെടുക്കുക.. അതിലേക്കു തേങ്ങയും ചുവന്നുള്ളിയും പെരുംജീരകവും ഉപ്പും അരച്ചതും ചേർത്ത് യോജിപ്പിക്കുക.. അതിലേക്ക് കുറേശ്ശെ അരിപൊടി ചേർത്ത് കുഴച്ചു നല്ല കട്ടിയുള്ള മാവ് തയ്യാറാക്കുക

ഫില്ലിങ്ങിന് വേണ്ട സാധനങ്ങൾ
~~~~~~~~~~~~~~~~~~~~
1)ചെമ്മീൻ – ക്ലീൻ ചെയ്‌തതിന്‌ ശേഷം 350 ഗ്രാം

2)മുളക് പൊടി – 2 ടീസ്പൂൺ

3) മഞ്ഞൾ പൊടി – 1 ടീസ്പൂൺ

4) പെരുംജീരകം – 1 ടീസ്പൂൺ

5) കുരുമുളക് പൊടി – 1 ടീസ്പൂൺ

6) സവാള – 2 മീഡിയം

7)ഇഞ്ചി വെളുത്തുള്ളി ചതച്ചത് – ഒന്നര ടേബിൾസ്പൂൺ

8) കറിവേപ്പില – കുറച്ച്

9)എണ്ണ – ആവശ്യത്തിന്

10) ഉപ്പ് – ആവശ്യത്തിന്

ചെമ്മീനിൽ 1 ടീസ്പൂൺ മുളകുപൊടി അര ടീസ്പൂൺ മഞ്ഞൾപൊടിയും ഒരു നുള്ള് പെരുംജീരകവും ഉപ്പും ചേർത്ത് കുഴച്ചു 15 മിനുറ്റ് ഫ്രിഡ്ജിൽ വെച്ച ശേഷം എണ്ണയിൽ പൊരിച്ചെടുക്കുക.. പൊരിച്ച ചെമ്മീൻ മിക്സിയിൽ ഇട്ടു ഒന്ന് പൊടിച്ചെടുക്കുക

ബാക്കി എണ്ണയിൽ പെരുംജീരകം സവാള,ഇഞ്ചി വെളുത്തുള്ളി, പൊടികൾ എല്ലാം വഴറ്റിയ ശേഷം ചെമ്മീൻ പൊടിച്ചതും കൂടി ചേർത്ത് നന്നായി മിക്സ് ചെയ്തു ഫില്ലിംഗ് തയ്യാറാക്കാം..

അരപ്പിൽ നിന്നും ഒരു ചെറിയ ഉരുള എടുത്തു കയ്യിൽ വച്ച് പരത്തി നടുക്ക് ഫില്ലിംഗ് വച്ചു ഇഷ്ടമുള്ള ഷേപ്പിൽ ഉരുട്ടി ആവിയിൽ പുഴുങ്ങിയെടുക്കുക .

ഒരു പാത്രത്തിൽ 2 ടീസ്പൂൺ മുളക് പൊടിയും ഒരു നുള്ള് പെരുംജീരകവുംഒരു ടീസ്പൂൺ മഞ്ഞൾ പൊടിയും ഉപ്പും വെള്ളത്തിൽ കലക്കി വെക്കുക.. വേവിച്ച ചെമ്മീൻ ഉണ്ടകൾ ഈ മിക്സിൽ മുക്കി എണ്ണയിൽ മീൻ പൊരിക്കും പോലെ പൊരിച്ചെടുക്കുക #fabz





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.