Loader

കോളി കുളമ്പ്‌ (Chicken Kulamb Gravy)

By : | 0 Comments | On : August 19, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

കോളി കുളമ്പ്‌
തയ്യാറാക്കിയത് : പ്രവീണ്‍ ജയചന്ദ്രന്‍

കോളി കുളമ്പ് …. !!! അഥവാ… കോഴി കുഴമ്പ് …!!!

പേരു സൂചിപ്പിക്കുമ്പോലെ ആകെ മൊത്തം ടോട്ടല്‍ ഒരു കുഴമ്പു പരുവം ആകണം …!!!

എന്നാല്‍ പിന്നെ കുഴപ്പിച്ചേക്കാം അല്ലേ …??

ചിക്കന്‍ – 2 കിലോ
ചുവന്നുള്ളി – 400 ഗ്രാം
ഉരുളന്‍ കിഴങ്ങ് – 3 എണ്ണം
തക്കാളി – 4 എണ്ണം
വെളുത്തുള്ളി – 20…25 അല്ലി
ഇഞ്ചി – 3 കഷണം
പച്ചമുളക് -5 എണ്ണം
മുളകുപൊടി – 6 ടീസ്പൂണ്‍
മല്ലിപ്പൊടി – 3 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍
കുരുമുളകുപൊടി – 3 ടീസ്പൂണ്‍
ഇറച്ചി മസാല – 3 ടീസ്പൂണ്‍
ഗരംമസാല – 2 ടീസ്പൂണ്‍
പെരും ജീരകം – 2 ടീസ്പൂണ്‍
ഉണക്ക തേങ്ങ ചെറുതായി അരിഞ്ഞത്, കറിവേപ്പില, കടുക്
ഉപ്പ്, എണ്ണ – ആവശ്യത്തിനു…..!!!

1. ചിക്കന്‍ ചെറുതായി അരിഞ്ഞെടുത്ത് മഞ്ഞള്‍പ്പൊടി, ചേര്‍ത്ത് നന്നായി ഇളക്കി പിരട്ടി ആവശ്യത്തിനു വെള്ളവും കുറച്ചു ഉപ്പും ഇട്ട് കുക്കറില്‍ വേവിച്ച് ( മുക്കാല്‍ വേവ് മതി ) എടുക്കുക ..

2 . ഒരു ഇരുമ്പ് ചീനിച്ചട്ടുകം/ ഫ്രയിങ് പാന്‍ അടുപ്പില്‍ വച്ച് ചൂടാക്കുക….അതിലേക്ക് കുറച്ച് എണ്ണ ഒഴിച്ച് കടുക് വറക്കുക …കടുക് വറത്തു വരുമ്പോള്‍ ചോവന്നുള്ളി ചെറുതായി അരിഞ്ഞെത് വഴെറ്റി ഗോള്‍ഡന്‍ കളര്‍ ആകുമ്പോള്‍ അരിഞ്ഞു വച്ചിരിക്കുന്ന തക്കാളിയും കൂട്ടി നന്നായി വഴറ്റി എടുക്കുക..

3 . ഉരുളന്‍ കിഴങ്ങ് ചെറുതായി അരിഞ്ഞു വേവിച്ചെടുത്ത് ഉള്ളി വഴറ്റിയതില്‍ ചേര്‍ത്ത് രണ്ട് ഗ്ലാസ് വെള്ളം കൂടി ഒഴിച്ച് നന്നായി ഉടച്ച് ചേര്‍ക്കുക …

4.മറ്റൊരു ചീനിച്ചട്ടിയില്‍ കുറച്ചു എണ്ണ ചൂടാക്കി ചെറുതായി അരിഞ്ഞ ഇഞ്ചി, തേങ്ങ എന്നിവ ഒരു ഗോള്‍ഡന്‍ കളര്‍ ആവും വരെ മൂപ്പിച്ച് എടുക്കുക …മേല്‍ ചേരുവ ഉള്ളി ചൂടാക്കുന്ന ചട്ടിയില്‍ ഇട്ട ശേഷം ഒന്നിടവിട്ട് നന്നായി ഇളക്കികൊണ്ട് വെളുത്തുള്ളി , മുളകുപൊടി,മല്ലിപ്പൊടി,മഞ്ഞള്‍പ്പൊടി, കുരുമുളകുപൊടി, ഇറച്ചി മസാല ,മറ്റു ചേരുവകള്‍ എന്നിവ ഇടുക …

5 . മസാലയും ഉരുളന്‍ കിഴങ്ങും ചുവനുള്ളിയില്‍ മറ്റും “നന്നായി കുറുക്കി വറ്റിച്ച ” ശേഷം ഉണ്ടാക്കി വച്ചിരിക്കുന്ന ചിക്കന്‍ ഇതിലേക്ക് ഇടാം … !!

6. ചിക്കന്‍ മുങ്ങി നില്‍ക്കും വിധം വെള്ളം ഒഴിച്ചിട്ട് 5 മിനിറ്റ് ചട്ടി മൂടി വയ്ക്കുക …. നന്നായി തിളച്ചു വരുന്ന കറി ഇടക്ക് ഇടക്ക് ഇളക്കി കുഴമ്പ് പരുവത്തില്‍ എടുത്ത ശേഷം കുറച്ചു കടുക് കൂടി എണ്ണയില്‍ വറുത്ത് തൂകുക… !!!

ഓക്കേ….!! Cooking is an Art and I Love to Do …!!!!

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.