Loader

ചോക്ലേറ്റ് ചീസ് കേക്ക് (Chocolate Cheese Cake)

By : | 0 Comments | On : August 19, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

ചോക്ലേറ്റ് ചീസ് കേക്ക്
തയ്യാറാക്കിയത് : ഫാത്തിമ ഫാത്തി

മുട്ട – 4
ക്രീം ചീസ് – 2 കപ്പ്
പഞ്ചസാര – 1 1/2 കപ്പ്
പാല്‍ – 1 കപ്പ്
മെല്‍റ്റട് ബട്ടര്‍ – 1/ 4 കപ്പ്
മൈദ – 1/4 കപ്പ്

മുട്ടയുടെ വെള്ളയും മഞ്ഞയും വെവേറെ ആക്കി രണ്ടു ബൗളില്‍ ഇടുക.
ഒരു ബൗളില്‍ ചീസിട്ടു എഗ്ഗ് ബീറ്റര്‍ കൊണ്ട് നന്നായി അടിക്കുക. അതിലേക്ക് പഞ്ചസാരയിട്ടു വീണ്ടും അടിക്കുക. ശേഷം മുട്ടയുടെ മഞ്ഞയിട്ടു അടിച്ചു പതപ്പിച്ചു അതിലേക്ക് മൈദ കുറേശ്ശെ ഇട്ടു മിക്സാക്കുക. ശേഷം പാല്‍ ഒഴിച്ചു വീണ്ടും അടിക്കുക.
ഇനി മുട്ട വെള്ള അടിച്ചു പതപ്പിക്കുക. നന്നായി പതഞ്ഞു വന്നാല്‍ മുട്ടമഞ്ഞ മിക്സിലേക്ക് ഒഴിച്ചു സ്പൂണ്‍ കൊണ്ട് സാവധാനം ഇളക്കി യോജിപ്പിക്കുക.
ഒരു ഗ്ലാസ് ബൗളിലേക്ക് ഒഴിച്ചു പ്രീഹീറ്റ് ചെയ്ത ഓവനില്‍ 200’Cല്‍ 25 മിനിറ്റ് വേവിക്കുക. ഓവനില്‍ വെക്കുമ്പോള്‍ ട്രേയില്‍ കുറച്ചു വെള്ളം വെച്ചു അതില്‍ ചീസ് കേക്ക് ബൗള്‍ വെക്കുക. ബേക്ക് ആയാല്‍ ചൂടാറാനായി പുറത്ത് വെക്കുക.
ചോക്ലേറ്റ് സോസിന്:
കുകിങ്ങ് ചോക്ലേറ്റ്, ബട്ടറിട്ടു മെല്‍റ്റാക്കി അതില്‍ മില്‍ക്ക്മേയ്ഡ് ഒഴിച്ചു മിക്സാക്കുക.
ഈ സോസ് ചീസ് കേക്കിനു മുകളില്‍ ഒഴിച്ചു ഫ്രിഡ്ജില്‍ തണുത്താല്‍ മുറിച്ചു സേര്‍വ് ചെയ്യാം 🙂

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.