Loader

പച്ചമാങ്ങ വെള്ളരി കറി (Raw Mango and Cucumber Curry)

By : | 0 Comments | On : June 1, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

പച്ചമാങ്ങ വെള്ളരി കറി (Raw Mango and Cucumber Curry)

തയ്യാറാക്കിയത്: ബിജിലി മനോജ്

ഒരു തനിനാടൻ കറി ആയാലോ..മാങ്ങ ധാരാളം കിട്ടുന്ന സമയമല്ലേ മാങ്ങ കൊണ്ടൊരു കറി ആവാം. എന്നാൽ തുടങ്ങാം.

മാങ്ങ : ½ കഷ്ണം
വെള്ളരി : 1½ കപ്പ്
ജീരകം: 1 ടീസ്പൂൺ
തേങ്ങ ¼ മുറി
മഞ്ഞൾ പൊടി: ¼ ടീസ്പൂൺ
പച്ചമുളക്: 4 എണ്ണം (എരുവിനനുസരിച്ച്)
ഉപ്പ്: ആവശ്യത്തിന്
കടുക്:1 ടീസ്പൂൺ
വെളിച്ചെണ്ണ: 2 ടേബിൾസ്പൂൺ
കറിവേപ്പില: 1 തണ്ട്
ഉലുവ :½ ടീസ്പൂൺ
ഉണക്കമുളക്: 4 എണ്ണം
വെള്ളം

മാങ്ങയും വെള്ളരിയും മഞ്ഞൾപൊടി ഇട്ട് കുറച്ച് വെള്ളം ഒഴിച്ച് വേവിക്കുക. ഉപ്പിടുക.തേങ്ങ ,ജീരകം, പച്ചമുളക് ,ചെറിയ ഉളളി അരച്ചത് ഇതിലേക്ക് ചേർക്കുക. തിളച്ചു വരുമ്പോൾ ഇറക്കി വെളിച്ചെണ്ണ ചൂടാക്കി കടുക്, ഉലുവ,കറിവേപ്പില, ഉണക്കമുളക് വറുത്തിടുക.

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.